Thursday, April 21, 2011

എസ്‌.എസ്‌.എല്‍.സി പരീക്ഷാഫലം എസ്‌.എം.എസിലൂടെ

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം സൗജന്യമായി എസ്.എം.എസിലൂടെ ലഭ്യമാക്കാന്‍ ഐ.ടി@സ്‌കൂള്‍ സംവിധാനമൊരുക്കി.  ഇതിനായി   രജിസ്റ്റര്‍ നമ്പറും സന്ദേശം ലഭിക്കേണ്ട മൊബൈല്‍ നമ്പറുംwww.itschool.gov.in സൈറ്റില്‍ 27 നു മുമ്പ് രജിസ്റ്റര്‍ ചെയ്യണം.
  
ഫലപ്രഖ്യാപനം നടന്ന ഉടന്‍ ഫലം രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ ലഭിക്കും.  രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായാണ് ഐ.ടി@സ്‌കൂള്‍  സേവനം ലഭ്യമാക്കുക. വ്യക്തിഗത രജിസ്‌ട്രേഷനുകള്‍ക്കു പുറമെ കുട്ടികള്‍ക്ക് 20 പേരുള്ള ബാച്ചുകളിലായി ഗ്രൂപ്പ് രജിസ്‌ട്രേഷന്‍ നടത്താനും ഐ.ടി@സ്‌കൂള്‍ സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.  ഒരു മൊബൈല്‍ നമ്പറില്‍ പരമാവധി രണ്ട് രജിസ്റ്റര്‍ നമ്പറുകള്‍ മാത്രമെ പാടുള്ളൂ. ഒരു രജിസ്റ്റര്‍ നമ്പറിന്റെ ഫലം രണ്ടില്‍ കൂടുതല്‍ മൊബൈല്‍ നമ്പറില്‍ ലഭ്യമാക്കില്ല.  വെബ് വഴിയും അതിവേഗം ഫലം ലഭ്യമാക്കാന്‍ ഐ.ടി@സ്‌കൂള്‍ പ്രത്യേക സംവിധാനം ഒരുക്കും.

No comments: