Thursday, April 21, 2011

ഗള്‍ഫ്‌ എന്നാല്‍ ഇങ്ങനെ ഒക്കെ ആണ്..


ഗള്‍ഫില്‍ ഉണ്ടായിരുന്നവര്‍ക്ക്‌ ഇത് ചിരിക്കാനും, ഇപ്പോള്‍ ഇവിടെ ഉള്ളവര്‍ക്ക് ഇത് ചിന്തിക്കാനും, ഇനി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സത്യം മനസില്ലാക്കാനും ഉപകരിക്കും.. ഗള്‍ഫ്‌ എന്നാല്‍ ഇങ്ങനെ ഒക്കെ ആണ്..


1. പെട്രോളിന് കുടിവെള്ളത്തെക്കാള്‍ വില കുറവ്.
 

2. ആഴ്ചകള്‍ കൊണ്ട് വലിയ കെട്ടിടങ്ങള്‍ പണിതു കഴിയും.

3. വിദ്യാഭ്യാസം ഇല്ലാത്തവന്‍, അതുള്ളവന് കിട്ടുന്നതിനേക്കാള്‍ ശമ്പളം.

4. യഥാര്‍ത്ഥ കഴിവിനെക്കാളും 'ഷോ ഓഫ്‌'കള്‍ക്ക് പ്രാധാന്യം.
 

5. യാതൊരു കാരണവും കൂടാതെ തൊഴിലാളികളെ കമ്പനികള്‍ക്ക് പറഞ്ഞു വിടാം.
 

6. റെക്കമണ്ടേഷന്‍ ഉണ്ടെങ്കില്‍ ഏത് മണ്ടനും വലിയ പദവിയില്‍ എത്താം.
 

7. ബോസ്സിന്‍റെ അടുത്ത് ഒരു ഓഫീസര്‍ക്ക് ഉള്ളതിലും സ്വാദീനം ടീബോയിക്കും ഡ്രൈവര്‍ക്കും ഉണ്ടായിരിക്കും.
 

8. കെട്ടിടത്തിന്റെ ഉടമസ്തനെക്കാളും അദികാരം കാവല്‍ക്കാരന് ഉണ്ടായിരിക്കും.
 

9. അറബികളുടെ സ്വഭാവവും, ഇവിടത്തെ കാലാവസ്ഥയും പ്രവചിക്കാന്‍ പറ്റില്ല. ഇപ്പോഴും മാറികൊണ്ടിരിക്കും
 

10. മരുഭൂമി ആണെങ്കിലും എല്ലായിടത്തും പച്ചപ്പായിരിക്കും.
 

11. ഗള്‍ഫില്‍ നിങ്ങള്‍ പണം സംബാധിച്ചില്ലെങ്കില്‍, ഈ ലോകത്ത് ഒരിടത്തും നിങ്ങള്‍ സംബാധിക്കുക്കയില്ല.
 

12. സമയം വളരെ പെട്ടന്ന് പോകും. ഒരു വെള്ളിയാഴ്ചയില്‍ നിന്നും അടുത്ത വെള്ളിയാഴ്ചയിലേക്കുള്ള ദൂരം വളരെ കുറവായി നിങ്ങള്‍ക്ക് അനുഭവപ്പെടും.
 

13. ഏതൊരു അവിവാഹിതന്റെയും സ്വപ്നം, വെക്കേഷനും ഒരു കല്യാണവും ആണെങ്കില്‍, ഒരു വിവാഹിതന്‍റെ സ്വപ്നം ഫാമിലി വിസയും, ചിലവുകളുമായിരിക്കും.
 

14. ഇന്ത്യക്കാര്‍ കൂടുതല്‍ ഇശ്വരവിശ്വാസികളായിരിക്കും, അല്ലെങ്കില്‍ അങ്ങനെ അഭിനയിക്കും.
 

15. സാധനങ്ങള്‍ കച്ചവടക്കാര്‍ വണ്ടിയില്‍ എത്തിച്ചു തരും.
 

16. ഓരോ 5 കിലോമീറ്ററിലും ഓരോ ഷോപ്പിംഗ്‌മാള്‍ ഉണ്ടായിരിക്കും.
 

17. നാട്ടിലെ റോഡിന്‍റെ നീളവും, ഇവിടത്തെ റോഡിന്‍റെ വീതിയില്‍ സമമായിരിക്കും.
 

18. ട്രാഫിക്‌ സിഗ്നലുകള്‍ പച്ച ആകുന്നത് ഇന്ത്യന്സിനും, ബംഗാളികള്‍ക്കും പോകാനും, മഞ്ഞ ആകുന്നത് പാകിസ്ഥാനികള്‍ക്കും, ഈജിപ്റ്റുകാര്‍ക്കും പോകാനും, ചുവപ്പാകുന്നത് അറബികള്‍ക്ക് പോകാനുമായിരിക്കും.
 

19. നാട്ടിലേക്ക് വിളിക്കുന്നതിലും കൂടുതല്‍ പണം ആകുന്നത് ഗള്‍ഫില്‍ തന്നെ വിളിക്കാനായിരിക്കും ...

എസ്‌.എസ്‌.എല്‍.സി പരീക്ഷാഫലം എസ്‌.എം.എസിലൂടെ

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം സൗജന്യമായി എസ്.എം.എസിലൂടെ ലഭ്യമാക്കാന്‍ ഐ.ടി@സ്‌കൂള്‍ സംവിധാനമൊരുക്കി.  ഇതിനായി   രജിസ്റ്റര്‍ നമ്പറും സന്ദേശം ലഭിക്കേണ്ട മൊബൈല്‍ നമ്പറുംwww.itschool.gov.in സൈറ്റില്‍ 27 നു മുമ്പ് രജിസ്റ്റര്‍ ചെയ്യണം.
  
ഫലപ്രഖ്യാപനം നടന്ന ഉടന്‍ ഫലം രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ ലഭിക്കും.  രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായാണ് ഐ.ടി@സ്‌കൂള്‍  സേവനം ലഭ്യമാക്കുക. വ്യക്തിഗത രജിസ്‌ട്രേഷനുകള്‍ക്കു പുറമെ കുട്ടികള്‍ക്ക് 20 പേരുള്ള ബാച്ചുകളിലായി ഗ്രൂപ്പ് രജിസ്‌ട്രേഷന്‍ നടത്താനും ഐ.ടി@സ്‌കൂള്‍ സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.  ഒരു മൊബൈല്‍ നമ്പറില്‍ പരമാവധി രണ്ട് രജിസ്റ്റര്‍ നമ്പറുകള്‍ മാത്രമെ പാടുള്ളൂ. ഒരു രജിസ്റ്റര്‍ നമ്പറിന്റെ ഫലം രണ്ടില്‍ കൂടുതല്‍ മൊബൈല്‍ നമ്പറില്‍ ലഭ്യമാക്കില്ല.  വെബ് വഴിയും അതിവേഗം ഫലം ലഭ്യമാക്കാന്‍ ഐ.ടി@സ്‌കൂള്‍ പ്രത്യേക സംവിധാനം ഒരുക്കും.

Monday, April 18, 2011

അവസരങ്ങള് ആലിപ്പഴം പോലെയാണ്


ജീവിതത്തില്അവസരങ്ങള്ധാരാളം ലഭിക്കും. അവസരങ്ങള്ആവശ്യാനുസരണം ഉപയോഗപ്പെടുത്തിയാല്ഖേദിക്കേണ്ടി വരില്ല.എന്നാല്പ്രത്യേകിച്ച്മലയാളികളില്ഒരു വിഭാഗം മുട്ടിയ വാതില്തുറന്നില്ലങ്കില്‍ (മുട്ടുവിന്തുറക്കപ്പെടും) വാതിലിനു മുമ്പില്ഇരുന്നു കരയുന്ന അവസ്ഥ കാണാം
ഒരുപാട്വാതിലുകള്തുറന്നുകിടക്കുന്നു. തുറന്ന വാതിലില്പ്രവേശിക്കുക. ആലിപ്പഴം മഞ്ഞു മഴയാണ്‌. കുറച്ചു സമയം മാത്രമേ മഞ്ഞു മഴയേ കാണുകയുള്ളൂ അല്പം കഴിഞ്ഞാല്മണ്ണിനോട്ലയിച്ചു പോകും. അവസരങ്ങള്ആലിപ്പഴം പോലെയാണ്‌.


Sunday, April 3, 2011

അസ്വസ്ഥതക്ക്‌ വേണ്ടി ഒരു പ്രാര്‍ത്ഥന



അസ്വസ്ഥത
ദൈവമേ നീ എന്നെ അസ്വസ്ഥനാക്കേണമേ
ചെറിയ സ്വപ്‌നങ്ങള്‍ മാത്രം കാണുകയും
അവ ഞാന്‍ നേടിക്കഴിഞ്ഞല്ലോയെന്ന്‌
അഭിമാനിക്കുകയും ചെയ്യുമ്പോള്‍
നീ എന്നെ അസ്വസ്ഥനാക്കേണമേ.
ആഴക്കടലിലേക്ക്‌ കപ്പലോടിക്കുവാന്‍
എനിക്കു ഭയമാകയാല്‍
തീരത്തെ ചുറ്റിപ്പറ്റി കഴിയുകയും,ഒടുവില്‍
'ഞാന്‍ സുരക്ഷിതനായി തിരിച്ചെത്തിയല്ലോ'
എന്ന്‌ അഭിമാനി്‌ക്കുകയും ചെയ്യുമ്പോള്‍

ദൈവമേ, നീ എന്നെ അസ്വസ്ഥനാക്കേണമേ.

ചെറിയ സ്വപ്‌നങ്ങളില്‍ ചേക്കേറാനല്ലല്ലോ



നീ എനിക്കു ചിറകുകള്‍ തന്നത്‌ !

തീരത്തെ പുണര്‍ന്നു കിടക്കാനല്ലല്ലെ

നീ എനിക്കു തുഴയും നങ്കൂരവും തന്നത്‌!

ആകാശ സീമകളേയും ആഴക്കടലുകളെയും

വെല്ലു വിളിക്കാന്‍ തന്റേടം നീ തരേണമേ.

ദൈവമേ നീ എന്നെ അസ്വസ്ഥനാക്കേണമേ.