Showing posts with label ലേഖനങ്ങള്‍. Show all posts
Showing posts with label ലേഖനങ്ങള്‍. Show all posts

Sunday, April 3, 2011

അസ്വസ്ഥതക്ക്‌ വേണ്ടി ഒരു പ്രാര്‍ത്ഥന



അസ്വസ്ഥത
ദൈവമേ നീ എന്നെ അസ്വസ്ഥനാക്കേണമേ
ചെറിയ സ്വപ്‌നങ്ങള്‍ മാത്രം കാണുകയും
അവ ഞാന്‍ നേടിക്കഴിഞ്ഞല്ലോയെന്ന്‌
അഭിമാനിക്കുകയും ചെയ്യുമ്പോള്‍
നീ എന്നെ അസ്വസ്ഥനാക്കേണമേ.
ആഴക്കടലിലേക്ക്‌ കപ്പലോടിക്കുവാന്‍
എനിക്കു ഭയമാകയാല്‍
തീരത്തെ ചുറ്റിപ്പറ്റി കഴിയുകയും,ഒടുവില്‍
'ഞാന്‍ സുരക്ഷിതനായി തിരിച്ചെത്തിയല്ലോ'
എന്ന്‌ അഭിമാനി്‌ക്കുകയും ചെയ്യുമ്പോള്‍

ദൈവമേ, നീ എന്നെ അസ്വസ്ഥനാക്കേണമേ.

ചെറിയ സ്വപ്‌നങ്ങളില്‍ ചേക്കേറാനല്ലല്ലോ



നീ എനിക്കു ചിറകുകള്‍ തന്നത്‌ !

തീരത്തെ പുണര്‍ന്നു കിടക്കാനല്ലല്ലെ

നീ എനിക്കു തുഴയും നങ്കൂരവും തന്നത്‌!

ആകാശ സീമകളേയും ആഴക്കടലുകളെയും

വെല്ലു വിളിക്കാന്‍ തന്റേടം നീ തരേണമേ.

ദൈവമേ നീ എന്നെ അസ്വസ്ഥനാക്കേണമേ.